സൈനിക സേവനകാലത്തു സാങ്കേതിക വൈദഗ്ദ്ധ്യവുംനേടി ഡിപ്ലോമ/ ബിരുദ സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയ ധാരാളം വിമുക്തഭടന്മാർ അവരുടെ ഉപജീവനത്തിനായി കെക്സ്‌കോണിൽ രജിസ്റ്റർചെയ്തു തൊഴിൽ കാത്തിരിക്കുന്നു. ഇത്തരത്തിലുള്ള മാനവശേഷി ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയ കോർപ്പറേഷൻ, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ മേഖലയിലും നിലവിലുള്ള വൈദ്യുത അറ്റകുറ്റപ്പണികൾ ഏറ്റെടു ക്കുകയെന്ന ലക്ഷ്യത്തോടെ ‘ഹൗസ് ഓഫ് സ്കിൽസ്- ഇലക്ട്രിക്കൽ മെയിന്റ നൻസ് പ്രോജക്റ്റിന്' തുടക്കമിട്ടു. അതനുസരിച്ച്, നവംബർ-ഡിസംബർ 2019ൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് (എസ്പി എസ്ടി)കീഴിലുള്ള വിവിധ കെട്ടിടങ്ങളിൽ ഇനിപ്പറയുന്ന പ്രവൃത്തികൾ ഏറ്റെടുക്കുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. എസ്‌പിഎസ്ടിയിലെ പാഞ്ചജന്യം കല്യാണ മണ്ഡപത്തിൽ 18.2 KWp സോളാർ ഓൺ-ഗ്രിഡ് സിസ്റ്റം പവർ പ്ലാന്റ് സ്ഥാപിക്കുകയും കമ്മീഷൻ ചെയ്യുകയും ചെയ്തു.
- പാഞ്ചജന്യം കല്യാണമണ്ഡപം, എസ്പി എസ്ടി-നിലവിലെ പഴയ മേൽക്കൂര നീക്കം ചെയ്യുക, പുതിയ മേൽക്കൂര സ്ഥാപിക്കുക
- വൈദ്യുത ഇൻസ്റ്റാളേഷനുകളുടെ സ്റ്റാൻഡേർഡൈസേഷൻ
- എസ്പിഎസ്ടി ഉൽസവം ബിൽഡിംഗ് വടക്കേനട-ഇൻവെർട്ടർ സിസ്റ്റം ഇൻസ്റ്റാളേ ഷനും വിതരണവും
- എസ്പിഎസ്ടി ഉൽസവം ബിൽഡിംഗ് വടക്കേനട–യുപിഎസ്, ബാറ്ററി ഇൻസ്റ്റാ ളേഷൻ, വിതരണം