ധനകാര്യ വകുപ്പിന്റെ നേതൃത്വം, ഗവൺമെന്റ് സെക്രട്ടേറിയറ്റിന്റെ ധനകാര്യ വകുപ്പിൽ നിന്നു ഡെപ്യൂട്ടേഷനിൽ ഉള്ള അണ്ടർ സെക്രട്ടറി റാങ്കിൽ താഴെയല്ലാത്ത ധനകാര്യ ഓഫീസർക്കാണ്. ഇ.പി.എഫ്, അക്കൗണ്ടുകൾ, ബജറ്റ്, ഓഡിറ്റ് എന്നിവയുമായി ബന്ധപ്പെട്ടതാണ് വകുപ്പ്.
തൊഴിലുടമകൾക്ക്/ കക്ഷികൾക്ക് നൽകുന്ന വിവിധ സേവനങ്ങൾക്കുള്ള ബില്ലുകൾ (ഇൻവോയ്സുകൾ) പ്രോസസ്സ് ചെയ്യുക, ബില്ലുകളുടെ തുകകൾ ശേഖരിക്കുക, വേതനം വിതരണം ചെയ്യുക, ഇ.പി.എഫ്, ജി.എ.സ്ടി സമയോചിതമായി ഒടുക്കുക എന്നിവയാണ് വകുപ്പിന്റെ പ്രധാന ഉത്തരവാദിത്വങ്ങൾ. 'സുരക്ഷാ സേവനങ്ങൾ', ‘മാനവശേഷി സേവനങ്ങൾ' എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകൾ കോർപ്പറേഷനും പ്രിൻസിപ്പൽ എംപ്ലോയർമാരും തമ്മിലുള്ള വർക്ക് ഓർഡർ /കരാറിന് അനുസൃതമായി, വിമുക്തഭടന്മാരെയും അവരുടെ ആശ്രിതരെയും വിന്യസിച്ചിരിക്കുന്ന ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ (പ്രിൻസിപ്പൽ എംപ്ലോയേഴ്സ്/ക്ലയന്റുകൾ) നിന്നും ലഭിച്ച ഹാജർ സ്റ്റേറ്റ്മെന്റിന്റെ അടിസ്ഥാനത്തിലാണ് പ്രൊവിഷനിംഗ് 'തയ്യാറാക്കുന്നത്.
നയപരമായി, ഒരു മാസത്തെ ഹാജർ അടുത്ത മാസത്തെ ആദ്യത്തെ/രണ്ടാമത്തെ പ്രവൃത്തി ദിവസത്തിൽ ഇ-മെയിൽ വഴി കോർപ്പറേഷനിൽ എത്തിച്ചേരണം. അടുത്ത നാല് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ ഇ-മെയിൽവഴിതന്നെ പ്രിൻസിപ്പൽ എംപ്ലോയർക്ക് ബില്ലുകൾ സമർപ്പിക്കുകയും തുടർന്ന് ആവശ്യമെങ്കിൽ തപാൽ മുഖേന ഹാർഡ് കോപ്പി സമർപ്പിക്കുകയും വേണം. ജിഎസ്ടി, സർവീസ് ചാർജ്, പ്രൊവിഡന്റ് ഫണ്ട് സബ്സ്ക്രിപ്ഷനുകൾ എന്നിവ പോലുള്ള സ്റ്റാറ്റ്യൂട്ടറി ചാർജുകളുമായി ബന്ധപ്പെട്ട തുക തടഞ്ഞതിന് ശേഷം പ്രിൻസിപ്പൽ എംപ്ലോയറിൽ നിന്ന് ലഭിക്കുന്ന പേയ്മെന്റ് അടുത്ത പ്രവൃത്തി ദിവസം ബന്ധപ്പെട്ട വിമുക്തഭട സ്റ്റാഫുകൾക്ക് വിതരണം ചെയ്യും.
പല തൊഴിലുടമകളും നെറ്റ് പേയ്മെന്റ് വഴി കെക്സ്കോൺ ഇൻവോയ്സുകളുടെ പണം അയക്കുകയും പണമടയ്ക്കൽ വിശദാംശങ്ങൾ ഇ-മെയിൽ വഴി അറിയിക്കുകയും ചെയ്യുന്നത് ഗുണഭോക്താക്കളായ ജീവനക്കാർക്ക് സമയോചിതമായി വേതനം നകുന്നതിനു സഹായകമാകുന്നുണ്ട്. ഈ നടപടിക്രമം അവലംബിക്കാൻ തൊഴുലുടമകളെ കെക്സ്കോൺ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വേതനബില്ലുകൾ തയ്യാറാക്കിയ ശേഷം പ്രതിമാസ വേതനസ്ലിപ്പുകൾ വെബ്സൈറ്റിൽ അപ്ലോഡുചെയ്യുന്നു. ജീവനക്കാരിൽ നിന്ന് പേയ്മെന്റുകളുമായി ബന്ധപ്പെട്ട ഇ-മെയിൽ/തപാൽ മുഖേന ലഭിക്കുന്ന ചോദ്യങ്ങൾ സാധാരണരീതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ പരിഗണിക്കും. വേതന സ്ലിപ് ഡൗൺ ലോഡ് ചെയ്യുവാനായി ഫെസിലിറ്റി മാനേജ്മെന്റിന്റെ എംപ്ലോയീ പോർട്ടൽ/പേ സ്ലിപ് പേജ് കാണുക.
മറ്റ് സേവനങ്ങൾ/പ്രോജക്ടുകൾ (അതായത് ഹൗസ് ഓഫ് സ്കിൽസ്-സോളാർ ഇൻസ്റ്റലേഷൻ പ്രോജക്ട്, യൂണിഫോം & ഗാർമെൻറ്സ് മാനുഫാക്ചറിംഗ് പ്രോജക്റ്റ് മുതലായവ) എന്നിവയെ സംബന്ധിച്ച ബില്ലുകൾ അതാത് കരാറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത രീതിയിലാണ് പ്രോസസ്സ് ചെയ്യുന്നത്. എന്നിരുന്നാലും, യൂണിഫോം & ഗാർമെന്റ്സ് മാനുഫാക്ചറിംഗ് യൂണിറ്റുകളിൽ ജോലി ചെയ്യുന്ന വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും വേതനം എല്ലാ മാസവും 10-ന് മുമ്പ് വിതരണം ചെയ്യപ്പെടുന്നു.
സോളാർ പാനൽ ഇൻസ്റ്റാളേഷൻ പ്രോജക്റ്റിന്റെ കാര്യത്തിൽ, പങ്കെടുക്കുന്ന വിമുക്തഭടന്മാരുടെ വേതനം അവരുടെ ജോലി പൂർത്തിയാകുമ്പോൾ വിതരണം ചെയ്യുന്നു. വാർഷിക ധനകാര്യ പ്രസ്താവനകളും നിയമപരമായ ഓഡിറ്റ് റിപ്പോർട്ടുകളും തയ്യാറാക്കുകയും സമർപ്പിക്കുകയും ചെയ്യുന്നത് ധനകാര്യ വകുപ്പാണ്. മരണപ്പെട്ടയാളുടെ ആശ്രിതർക്കു ഇ.പി.എഫി.ൽ നിന്ന് എക്സ്-ഗ്രേഷ്യ പേയ്മെന്റുകൾ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ലഭ്യമാകുന്ന മുറയ്ക്ക് വകുപ്പിന്റെ ഇ.പി.എഫ് വിഭാഗം പ്രോസസ്സ് ചെയ്യുന്നു.