ഞങ്ങളെ കുറിച്ച്

14.12.1995ലെ സർക്കാർ ഉത്തരവ് നമ്പർ GO(Ms)588/95/GAD പ്രകാരം 'എക്സ്-സർവ്വീസ്‌മെൻ ഡെവലപ്‌മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ കോർപ്പറേഷൻ’ രൂപീകരിക്കുന്നതിന് കേരള സർക്കാർ അനുമതി നൽകി. കോർപ്പറേഷന്റെ രൂപീകരണം, മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ തയ്യാറാക്കൽ എന്നിവയ്ക്കായി 26.3.1996ലെ ജി‌ഒ (എം‌.എസ്) നമ്പർ.85/96/ജിഎഡി പ്രകാരം സൈനിക് വെൽഫെയർ ഡയറക്ടറെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു.

“കേരള സ്റ്റേറ്റ് എക്സ്-സർവീസ്മെൻ കോർപ്പറേഷന്റെ” (‘കെക്സ്കോൺ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു) രജിസ്ട്രേഷനും പ്രവർത്തനത്തിനും സർക്കാർ അനുമതി നൽകുകയും 50 ലക്ഷം രൂപ അംഗീകൃത ഓഹരി മൂലധനമായി നൽകുകയും ചെയ്തു. 2000 ജൂൺ 23-ന്‌ ജി‌ഒ നമ്പർ.409/2000/ജി‌എഡി വഴി അതിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനും അംഗീകാരം ലഭിച്ചു. അങ്ങനെ സ്ഥാപിതമായ ‘കെക്സ്കോൺ’ കേരള സർക്കാരിന്റെ ജനറൽ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാർട്ട്‌മെന്റിന്റെ (സൈനിക് വെൽ‌ഫെയർ) കീഴിൽ 2001 ഡിസംബർ 03 ന് പ്രവർത്തനക്ഷമമായി.

ഇത് വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും വികസനത്തിനും പുനരധിവാസത്തിനുമായി സ്ഥാപിതമായ കേരള സർക്കാരിന്റെ പൂർണ അധീനതയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്. 1956-ലെ കമ്പനീസ് ആക്ട് സെക്ഷൻ 2(35), 3 (1) പ്രകാരം ഇത് ഒരു സ്വകാര്യകമ്പനിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എങ്കിലും കേരള സർക്കാർ അമ്പത് ലക്ഷം രൂപ പ്രാരംഭ മൂലധന നിക്ഷേപം നടത്തിയതിനാൽ, കെക്സ്കോൺ സെക്ഷൻ 617 പ്രകാരം ഒരു സർക്കാർ കമ്പനിയായും രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നതിനാൽ ഇത് കേരള സംസ്ഥാനത്തിന്റെ ഒരു പൊതുമേഖലാ സ്ഥാപനമാണ്.

കോർപ്പറേഷന്റെ ആദ്യ ബോർഡ് മീറ്റിംഗ് ശ്രീമതി. ലിസി ജേക്കബ് ഐ‌.എ‌.എസ്-ന്റെ അധ്യക്ഷതയിൽ 02.11.2002 ന് നടന്നു. ആദ്യത്തെ മാനേജിങ് ഡയറക്‌ടർ കേണൽ പി.വി.വി.മേനോനും സർക്കാരിന്റെ രണ്ടു സെക്രട്ടറി മാരുംപങ്കെടുത്തു. കോർപറേഷന്റെ ഓഫീസ് തുടക്കത്തിൽ തിരുവനന്തപുരം വഴുതക്കാട് റോസ്‌കോട്ട് ലെയ്‌നിലെ വാടക കെട്ടിടത്തിലായിരുന്നു.2012ൽ ടി.സി-25/838, വിമൽ മന്ദിർ, അമൃതാ ഹോട്ടലിന് എതിർവശം, തൈക്കാട് എന്ന നിലവിലെ വാടക കെട്ടിടത്തിലേക്ക് മാറി. ഈ കോർപ്പറേഷൻകേരള സംസ്‌ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായ അധികാര പരിധിയിൽ വിവിധ ജോലികൾ/സേവനങ്ങൾ ഏറ്റെടുക്കുന്നു. അവ കെക്സ്കോണിന്റെ കേന്ദ്രീയ കാര്യാലയത്തിൽ നിന്നും നിയന്ത്രിക്കപ്പെടുന്നു. കോർപറേഷന് നിലവിൽ ബ്രാഞ്ച് ഓഫീസുകൾ ഇല്ല.