പദ്ധതി വകുപ്പ്

കോർപ്പറേഷന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ എന്നിവയിൽ വിഭാവനം ചെയ്തിട്ടുള്ള ലക്ഷ്യങ്ങൾ ക്കനുസൃതമായി കോർപ്പറേഷൻ ഏറ്റെടുക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും  ‘കെക്സ്കോൺ’ പ്രോജക്ടുകൾ' എന്ന് വിളിക്കുകയും അവ പ്രോജക്ട് ഡിപ്പാർട്ട്മെന്റ്(ടെക്നിക്കൽ വിംഗ്) വഴി നടപ്പിലാക്കുകയും ചെയ്യുന്നു. കെക്സ്കോൺ പ്രോജക്ടുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, അതിലൊന്ന് പൂർണ്ണമായും കെക്സ്കോൺ തനതുഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന 'പദ്ധതികൾ', മറ്റൊന്ന് 'സർക്കാർ പദ്ധതി ഫണ്ടും കെക്സ്കോൺ തനതു ഫണ്ടും പ്രത്യേക അനുപാതത്തിൽ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ ആണ്.

(എ) കെക്സ്കോൺ തനതു ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ

           (i) വിവിധ സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ‘സുരക്ഷാ സേവനങ്ങളും വിദഗ്ദ്ധ/അവിദഗ്ദ്ധ മനുഷ്യശക്തിയും’ നൽകൽ.

           (ii) ഹൗസ് ഓഫ് സ്കിൽസ് - ഇലക്ട്രിക്കൽ മെയിന്റനൻസ് പ്രോജക്റ്റ്’.

           (iii) വാടക പാർക്കിംഗ് ഏരിയകളുടെ പ്രവർത്തനം.

(ബി) പ്രത്യേക അനുപാതത്തിൽ സർക്കാർ പദ്ധതി ഫണ്ടും കെക്സ്കോൺ തനതു ഫണ്ടും ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾ

           (i) ഹൗസ് ഓഫ് സ്കിൽസ് - സൗരോർജ്ജ പദ്ധതി.

           (ii) യൂണിഫോം & ഗാർമെൻറ്സ് നിർമ്മാണ പദ്ധതി.

           (iii) നീതി മെഡിക്കൽസ് പ്രോജക്റ്റ്.

പുനരധിവാസത്തിനായി കോർപ്പറേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരെയും അവരുടെ  ആശ്രിതരെയും നിയോഗിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. എന്നിരുന്നാലും, അത്തരം വിഭാഗത്തിലെ വിമുക്തഭടന്മാർ ലഭ്യമല്ലാത്ത ചില പ്രധാന പ്രോജക്ടുകളുടെ കാര്യത്തിൽ സാങ്കേതിക വിദഗ്ദ്ധരെ നിയമിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (ഡിപ്പാർട്ട്മെന്റൽ ഹെഡ്) മുഖേന മാനേജിംഗ് ഡയറക്ടറുടെ ഉചിതമായ അനുമതിയോടെയാണ് വിമുക്തഭടന്മാരെയും ആശ്രിതരെയും വിവിധ പദ്ധതികളുടെ നിർവഹണത്തിനായി നിയമിക്കുന്നത്. പ്രോജക്ട് നിരൂപണം, തയ്യാറാക്കൽ, നിർവ്വഹണം, എല്ലാ പ്രോജക്റ്റുകളുടെയും നിരീക്ഷണം എന്നിവയ്ക്കായി മാനേജിംഗ് ഡയറക്ടറുടെ ഉപദേശകനാണ് പ്രോജക്ട് കൺസൾട്ടന്റ്.