സർക്കാർ രൂപീകരിച്ച ചെയർമാൻ, ഡയറക്ടർ ബോർഡ്, മാനേജിംഗ് ഡയറക്ടർ എന്നിവരടങ്ങുന്ന ഒരു പുതിയ മാനേജ്മെന്റ് 2017 നവംബറിൽ പ്രവർത്തനക്ഷമമായി. അതിനുശേഷം എല്ലാ മാസവും ബോർഡ് ഓഫ് ഡയറക്ടേഴ്സ് മീറ്റിംഗ് പതിവായി നടത്തപ്പെടുന്നു, ഇത് കെക്‌സ്‌കോണിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു. 2015 മുതൽ തീർപ്പാക്കാത്ത എല്ലാ നിയമപരമായ ബാധ്യതകളും പൂർത്തീകരിക്കുന്നതിന് പ്രാരംഭ ഘട്ടത്തിൽ മുൻഗണനാടിസ്ഥാനത്തിൽ നടപടികൾ ആരംഭിക്കുകയും അവ അപ്‌ഡോഡേറ്റ് ചെയ്യുകയും ചെയ്തു. അതിനുശേഷമുള്ള മാനേജുമെന്റിന്റെ ചില നേട്ടങ്ങൾ.
- ഇനിപ്പറയുന്ന നിയമപരമായ ബാധ്യതകൾ പൂർത്തീകരിക്കുകയും/അപ്ഡേറ്റ് ചെയ്യുകയും ചെയ്തു.
- 2015 മുതൽ 2017 വരെ തീർപ്പാക്കാത്ത വാർഷിക പൊതുയോഗങ്ങൾ (എജിഎം) നിയമാനുസൃതമായി നടത്തി 2018 മാർച്ചിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
- 2015 മുതൽ 2017 വരെയുള്ള വർഷങ്ങളിലെയും 2018 ലെ വാർഷിക ഭരണ റിപ്പോർട്ടുകൾ 2018 നവംബർ മാസത്തിൽ ഡയറക്ടർ ബോർഡ് അംഗീകാരത്തോടുകൂടി സർക്കാരിന് സമർപ്പിച്ചു. 2018-19 വർഷത്തെ വാർഷിക ഭരണ റിപ്പോർട്ട് 2019 നവംബറിൽ സമർപ്പിച്ചു
- 2015-16, 2016-17 വർഷങ്ങളിലെ അന്തിമമാകാത്ത വാർഷിക സാമ്പത്തിക റിപ്പോർട്ടുകളും ഒരേസമയം തയ്യാറാക്കി ശരിയായ രീതിയിൽ ഓഡിറ്റു ചെയ്തു 2018 മെയ് മാസത്തിൽ സർക്കാരിന് സമർപ്പിച്ചു. 2017-18, 2018-19 എന്നിവയുടെ റിപ്പോർട്ടുകൾ യഥാക്രമം 2018 ഡിസംബറിലും 2019 ലും ഓഡിറ്റ് ചെയ്തു സർക്കാരിന് സമർപ്പിച്ചു.
- അതുപോലെ 2019-20 വർഷത്തെ എല്ലാ വാർഷിക സാമ്പത്തിക റിപ്പോർട്ടുകളും അഡ്മിനിസ്ട്രേഷൻ റിപ്പോർട്ടുകളും പൂർത്തീകരിച്ചു സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
- പുതിയ ഡയറക്ടർ ബോർഡിന്റെ നിയമനം, കെക്സ്കോൺ ഓഫീസിന്റെ വിലാസം മാറ്റുക, ബോർഡ് അംഗങ്ങളുടെ ഡിജിറ്റൽ ഒപ്പുകൾ തുടങ്ങിയ എല്ലാ നിയമപരമായ വിവരങ്ങളും പിഎസ്‌എൻ അസോസിയേറ്റ്സ് എന്ന കമ്പനി സെക്രട്ടറിയുടെ സഹായത്തോടെ കമ്പനികളുടെ രജിസ്ട്രാർ (ആർഒസി) ഓഫീസിൽ അപ്‌ഡേറ്റു ചെയ്തിട്ടുണ്ട്.
- കെക്സ്കോണിന് അംഗീകൃത സ്റ്റാഫ് പാറ്റേണും സ്റ്റാഫ് പോസ്റ്റുകളും ഉണ്ടായി രുന്നില്ല. ഇവ സൃഷ്ടിക്കുന്നതിനുള്ള നിർദേശങ്ങൾ തയ്യാറാക്കി 2018 ൽ സർക്കാരിന് അയക്കുകയും, അത് 2019 ൽ അംഗീകാരം നേടുകയും ചെയ്തു
- അതോടൊപ്പംതന്നെ, കരട് സ്റ്റാഫ് ചട്ടങ്ങളും വിശേഷാൽ ചട്ടങ്ങളും പ്രത്യേക മായി തയ്യാറാക്കി ബോർഡ് ഓഫ് ഡയറക്‌ടേഴ്സിന്റെ അനുമതിയോടുകൂടി 2018 ജനുവരിയിൽ സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചു.
- മുമ്പ് കെക്‌സ്‌കോൺ നൽകിയ സേവനങ്ങൾക്കായി വിവിധ ക്ലയൻറ് ഓർഗ നൈസേഷനുകളിൽ നിന്നും വലിയ ബിൽകുടിശ്ശികകൾ ശേഷിച്ചിരുന്നു. ഒരു സജീവ പ്രവർത്തന ഫലമായി ഗണ്യമായ കുടിശ്ശിക പിരിഞ്ഞുകിട്ടി. ശ്രമങ്ങൾ തീക്ഷ്ണ തയോടെ പിന്തുടരുന്നു
- സംസ്ഥാനത്തെ വിമുക്തഭടനിയമനത്തിനുള്ള പരസ്യം ഒരു നയമായി സ്വീകരിച്ചു 2017 മുതൽ എല്ലാ വർഷവും നവംബറിൽ പ്രാദേശിക ദിനപത്ര ങ്ങളിൽ പ്രസിദ്ധീകരിക്കുന്നു. ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കി വരും വർഷത്തെ പുനരധിവാസ നിയമനം നടത്തുന്നു.
- വിമുക്തഭടൻമാരുടെ വിധവകൾക്കും ആശ്രിതർക്കും റാങ്ക് ലിസ്റ്റുകൾ തയ്യാറാ ക്കുകയും, അവരിൽ ചിലരെ കെക്‌സ്‌കോൺ ഓഫീസിലും തിരുവനന്തപുരം, കൊല്ലം (പാരിപള്ളി), എറണാകുളം എന്നിവിടങ്ങളിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും ടെസ്റ്റുകൾക്കും അഭിമുഖങ്ങൾക്കും ശേഷം നിയമിക്കുകയും ചെയ്‌തു.
- ഈകാലയളവിൽ ഏകദേശം 1500ലധികം വിമുക്തഭടന്മാരെ സുരക്ഷാ ജോലിക്കും മറ്റു ജോലികൾക്കുമായി നിയമിക്കുകയുണ്ടായി.
- കെക്സ്കോൺ ഉപയോഗിക്കുന്ന അക്കൗണ്ടിംഗ് സോഫ്ട്‍വെയറിൽ പലവിധ പ്രശ്നങ്ങൾ കണ്ടെത്തി. അതിനാൽ, കേരള ഐ.റ്റി/സ്റ്റാർട്ട്-അപ്പ്മിഷനുമായി ചേർന്ന് റെയിൻറ്റൽ ടെക്നോളോജിസ് എന്നകമ്പനിയെ സെലക്ട് ചെയ്യുകയും അവരുടെ സഹായത്താൽ കെക്സ്കോൺ ഫെസിലിറ്റി മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരിൽ പുതിയതും നൂതനവുമായ ഒരു ആപ്ലിക്കേഷൻ സോഫ്ട്‍വെയറും വെബ്സൈറ്റും വികസിപ്പിക്കുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു.
- ഹരിതകേരള മിഷൻ ആവശ്യപ്പെട്ട പ്രകാരമുള്ള നടപടികളെല്ലാം നടപ്പാക്കിയിട്ടുണ്ട്.
- ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ പരാതി പരിഹാര സെല്ലിൽ 2016 മുതൽ ഉണ്ടായിരുന്ന പരാതികളിന്മേൽ എല്ലാം ഉചിതമായ നടപടിയെടുത്ത് മറുപടി സമർപ്പിച്ചിട്ടുണ്ട്.
- മുൻ കാലങ്ങളിൽ ഇപിഎഫ്/സേവനനികുതി/ജിഎസ്ടി/ടിഡിഎസ് തുടങ്ങിയവ സമയോചിതമായി ഒടുക്കാത്തതിനാൽ കെക്സ്കോണിന് വലിയ പിഴ ചുമത്തി യിരുന്നു. ഇപിഎഫ്/ജിഎസ്ടി കമ്മീഷൻ/ഐടി വകുപ്പുമായി ഇക്കാര്യം ഊർ ജിതമായി ഏറ്റെടുത്തു. ഒരു കേസിൽ ജിഎസ്ടി ഡയറക്‌ടറേറ്റുമായി ഉചി തമായി ഇടപെട്ടത് 2019 ൽ തീർപ്പാക്കുന്നതിന് മുമ്പ് പിഴ കുറയ്ക്കുന്നതിന് കാരണമായി.
- ഇപിഎഫ് / സർവീസ് ടാക്സ് / ജിഎസ്ടി മുതലായ എല്ലാ നിയമപരമായ പേയ്‌മെന്റുകളുടെയും സമയബന്ധിതമായി പണമടയ്ക്കൽ ഉറപ്പാക്കുന്നു. കൂടാതെ, 2017 നവംബർ മുതൽ പിഴകളൊന്നും ചുമത്തിയിട്ടില്ല.
- 2018ൽ കേരളത്തിലുണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തിനായി 2018 സെപ്റ്റം ബർ 27 ന് സിഎംഡിആർഎഫി നുള്ള 10 ലക്ഷം രൂപയുടെ കെക്‌സ്‌കോൺ സംഭാ വന ചെക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ചെയർമാനും എംഡിയും ഡയറക്ടർ ബോർഡ് അംഗംങ്ങളും ചേർന്ന് സമർപ്പിച്ചു.
2019-20 വർഷം
- പ്രൈവറ്റ് സെക്യൂരിറ്റി റെഗുലേഷൻസ് ആക്ട്(PASARA) 2005 കേരളത്തിൽ 2012ൽ നടപ്പാക്കിയത്പ്രകാരം കെക്സ്കോണിനു PSARA ലൈസൻസ് ആവശ്യമായിരുന്നെ ങ്കിലും, അതെടുത്തിട്ടുണ്ടായിരുന്നില്ല. ഇത് സുരക്ഷയുമായി ബന്ധപ്പെട്ട പല പ്രപ്പോസലുകൾക്കും അപേക്ഷിക്കുന്നതിന് കെക്‌സ്‌കോണിന് ബുദ്ധിമുട്ടായി. ആയതിനു 2019ൽ സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചു ലൈസൻസ് കരസ്ഥമാക്കി. അതിപ്പോൾ പൂർണ്ണമായും ഉപയോഗപ്പെടുത്തുന്നു.
- ഒക്ടോബർ 2019-ൽ സാങ്കേതികപരിജ്ഞാനമുള്ള 30 വിമുക്തഭടന്മാരെ തിരഞ്ഞെടുത്ത് ANERT (അനെർട്ട്)ഉം സെന്റർ ഫോർ മാനേജ്‌മന്റ് ഡെവലപ്മെന്റുമായി (CMD) ചേർന്ന് സോളാർ പാനൽ ഇൻസ്റ്റലേഷൻ നടത്താൻ പരിശീലിപ്പിച്ച് കെക്സ് കോൺ പ്രോജെക്ടിനുവേണ്ടി തയാറാക്കി.
- വിധവകൾക്കും ആശ്രിതർക്കും 'യൂണിഫോം & ഗാർമെൻറ്സ് മാനുഫാക്ചറിംഗ് പ്രോജക്റ്റ്' വിമുക്തഭടന്മാർക്കു “ഹൗസ് ഓഫ് സ്കിൽ-സോളാർ പാനൽ ഇൻസ്റ്റാ ളേഷൻ പ്രോജക്റ്റ്’’ എന്നീ ക്ഷേമാധിഷ്ഠിത പുനരധിവാസ പദ്ധതികൾ നടപ്പാക്കു ന്നതിന് 2019-20 ലെ സംസ്ഥാന ബജറ്റിൽ നിന്ന് 32 ലക്ഷം രൂപ സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടി.
- കെക്സ്കോൺയൂണിഫോം & ഗാർമെൻറ് ഉത്പാദനപദ്ധതിയുടെയും ഹൗസ് ഓഫ് സ്കിൽസ് സോളാർ ഇൻസ്റ്റലേഷൻ പദ്ധതിയുടെയും ഉത്ഘാടനകർമ്മം ബഹുമാനപ്പെട്ട വ്യവസായ, യുവജനകാര്യവകുപ്പ്മന്ത്രി ശ്രീ. ഇപി ജയരാജൻ അവർകൾ തിരുവനന്തപുരത്തു അതിഗംഭീരമായ ഒരുചടങ്ങിൽ 02.2019 നു നിർവഹിക്കിക്കുയും കെക്സ്കോണിന്റെ പുതിയ ബ്രോഷർ പ്രകാശനം ചെയ്യുകയുമുണ്ടായി.
- യൂണിഫോം & ഗാർമെന്റ്സ് മാനുഫാക്ചറിംഗ് പ്രോജക്ട്- ഘട്ടം -1’ ന്റെ മൂന്ന് യൂണിറ്റിലെ ഉത്പാദനം തിരുവനന്തപുരത്ത് രണ്ട് യൂണിറ്റുകളിലും തലശ്ശേരിയിൽ (കണ്ണൂർ) ഒരു യൂണിറ്റിലുമായും ‘ഹൗസ്ഓഫ്സ്കിൽ-സോളാർ പാനൽ ഇൻസ്റ്റാളേഷൻ പ്രോജക്ട് ഘട്ടം-1’ ന്റെ പ്രവർത്തനങ്ങളും 01 ഏപ്രിലിൽ 2019നു ആരംഭിച്ചു. 2019-20 വർഷത്തിൽ പദ്ധതികൾ യഥാക്രമം 90%, 70% ലക്ഷ്യങ്ങൾ നേടി
- 2019 ഡിസംബറിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രസമുച്ചയത്തിന് കീഴിലുള്ള പാഞ്ചജന്യം ഓഡിറ്റോറിയത്തിന്റെ മേൽക്കൂരയിൽ 18 കിലോവാട്ട് സോളാർ പാനൽ പവർ സിസ്റ്റം സ്ഥാപിച്ചുകൊണ്ട് ‘ഹൗസ് ഓഫ് സ്കിൽ-സോളാർ പാനൽ ഇൻസ്റ്റാളേഷൻ പ്രോജക്ടിന്റെ’ ആദ്യ ചുമതല വിജയകരമായി പൂർത്തിയാക്കി.
- കോർപ്പറേഷൻ ഓഫ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ തമ്പാനൂർ പാർക്കിംഗ് ഗ്രൗണ്ടിൽ (തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപം) പൊതു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 2019-20 വർഷത്തിൽ കെക്സ്കോൺ ഒരു ‘പേ & പാർക്ക് പ്രോജക്റ്റ്’ ഏറ്റെടുത്തു നടത്തി.
- ജനുവരി 2020-ൽ സോളാർ പാനൽ ഇൻസ്റ്റലേഷൻ പ്രൊജെക്ടുകൾ നടപ്പാക്കാനുള്ള അക്രെഡിറ്റേഷനുവേണ്ടി സർക്കാരിലേക്ക് അപേക്ഷ സമർപ്പിക്കുകയും ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ (CTE) ശുപാർശ പ്രകാരം സർക്കാരിൽനിന്നും 2020 ഫെബ്രുവരിയിൽ കെക്സ്കോണിന് "അക്രെഡിറ്റേഷൻ" ലഭിക്കുകയും ചെയ്തു. ഇതുപ്രകാരം ഒരുസമയം 50ലക്ഷം രൂപയിൽ കവിയാത്ത സംരംഭം ഏറ്റെടുക്കുവാനും ഒരുവർഷം 5കോടിരൂപയിൽ കവിയാത്ത സംരംഭങ്ങൾ അടുത്ത 3 വർഷത്തേക്ക് സോളാർ മേഖലയിൽ നടപ്പാക്കുവാനും കെസ്‌കോണിന് സാധിക്കും.
- ഗവൺമെന്റിന്റെ അംഗീകാരത്തിന്റെ ("അക്രെഡിറ്റേഷൻ") ഫലമായി, 2020 മാർച്ച് വരെ 2 കിലോവാട്ട് വൈദ്യുതി ശേഷിയുള്ള മൂന്ന് ഓൺ-ഗ്രിഡ് സോളാർ പാനൽ ഇൻസ്റ്റാളേഷൻ പ്രോജക്ടുകൾ ഏറ്റെടുക്കാനും വിജയകരമായി പൂർത്തിയാക്കാനും കെക്സ്കോണിന് കഴിഞ്ഞു.
- യൂണിഫോം&ഗാർമെൻറ് മാനുഫാക്ചറിംഗ് പ്രോജക്ട്-രണ്ടാംഘട്ടം, ഹൌസ് ഓഫ് സ്കിൽസ് സോളാർ പാനൽ ഇൻസ്റ്റലേഷൻ പ്രോജക്ട്-രണ്ടാംഘട്ടം, കെക്സ്‌കോൺ നീതി മെഡിക്കൽസ് എന്നീ പ്രോജക്ടുകളുടെ നടത്തിപ്പിനായി 2002-21 സാമ്പത്തികവർഷത്തിലെ സർക്കാർബജറ്റിൽ നിന്നും 50 ലക്ഷംരൂപ അനുവദിച്ചുകിട്ടി. ഇത് രണ്ടാം വർഷം തുടർച്ചയായാണ് കെക്സ്കോൺ ക്ഷേമ പദ്ധതികൾക്ക് സർക്കാർ ഫണ്ട് ലഭ്യമാകുന്നത്
- 2020-21 സാമ്പത്തികവർഷം KSEB Ltdന്റെ റീസ് (REES) പ്രോജക്ടിന്റെ മേൽനോട്ടത്തിൽ നടപ്പാക്കാനിരിക്കുന്ന പലചെറുകിട സോളാർ പാനൽ ഇൻസ്റ്റലേഷൻ പദ്ധതികളും കെക്സ്കോണിന് നൽകുവാൻ ധാരണയാകുകയും ഇതിനായി കെക്സ്കോൺ ടീമുകളെ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
- കേരളസർക്കാരിന്റെ ബ്യുറോഓഫ്പബ്ലിക് എന്റർപ്രെയ്‌സസ് (BPE)യുടെ 2018-19ലെ റിപ്പോർട്ട് പ്രകാരം സർക്കാരിന് വരവ് നേടിക്കൊടുക്കുന്ന ആദ്യ 10 പൊതു മേഖലാസ്ഥാപനങ്ങളിൽ ഒന്നായി കെക്സ്കോൺ മാറിയിട്ടുണ്ട്. മാത്രമല്ല, ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുന്തിയസർക്കാർ സ്ഥാപനം എന്ന സ്ഥാനവും നേടിയിട്ടുണ്ട്.
- ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികളുമായി കോടതികളിൽ 209 വിമുക്തഭടന്മാർ തുടർച്ചയായി സെക്യൂരിറ്റി ജോലി ചെയ്യുന്നതിനുള്ള കരാർ കാലാവധി 2020 മാർച്ചിൽ അവസാനിക്കേണ്ടിയിരുന്നു. വിവിധ കാരണങ്ങളാൽ അവർ കരാർ പുതുക്കലിനെ അനുകൂലിച്ചില്ല. എന്നാൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ ഗവൺമെന്റിന്റെ വിവിധ തലങ്ങളിൽ കെക്‌സ്‌കോ ണിന്റെ അപേക്ഷയോടൊപ്പം സമയോചിതമായ ഇടപെടലും പിന്തുടരലും കരാർ പുതുക്കാനുള്ള സർക്കാർഉത്തരവുകൾ പുറപ്പെടുവിക്കാൻ സഹായക മാവുകയും 209വിമുക്തഭടന്മാർ ജോലിയിൽ തുടരുകയും ചെയ്യുന്നു.
- കെക്സ്കോൺ സമർപ്പിച്ച താഴെപ്പറയുന്ന നിയമകേസുകളിൽ കോടതികളി ലൂടെ അനുകൂലമായ വിധികൾ നേടി.
എ) ബിഎസ്‌എൻഎൽ കെക്സ്‌കോണിന് പേയ്‌മെന്റുകൾ നൽകാൻ വൈകി യ കാരണം ഇപിഎഫ് വിഹിതം ഒടുക്കുവാൻ വൈകി എന്നതിന് അവർ 8.6 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും - ആയതിതിനെതിരായി സ്റ്റേ നേടി
ബി)വിമുക്തഭടന്മാരെ സുരക്ഷാ ഉദ്യോഗസ്ഥരായി വിന്യസിക്കുന്നതിനുള്ള തുടർകരാർ അവസാനിപ്പിക്കുന്നതിനായുള്ള കെടിഡിസി തീരുമാനം- ആയതിനു സ്റ്റേ നേടി
സി) തിരുവനന്തപുരം കോട്ടയം എന്നീ മെഡിക്കൽ കോളേജുകളിൽ വിന്യസിച്ചിരിക്കുന്ന വിമുക്തഭട സെക്യൂരിറ്റി ഗാർഡുകൾക്ക് വളരെ കുറഞ്ഞ പ്രതിദിന വേതനം നൽകുന്നത് സംബന്ധിച്ച കേസ് - സർക്കാർ ഉത്തരവ് പ്രകാരം വിമുക്തഭടന്മാർക്കു വേതനം നൽകാൻ അനുകൂല വിധി നേടി.
ഡി) കൊല്ലം കോർപ്പറേഷനിലും കോന്നി മെഡിക്കൽ കോളേജിലും സെക്യൂരിറ്റി ഗാർഡുകളായി സ്വകാര്യ ഏജൻസികളിൽ നിന്നും നിയമനം നടത്താനുള്ള തീരുമാനത്തിൽ, പകരം കെക്‌സ്‌കോൺ മുഖാന്തിരം വിമുക്തഭടന്മാരെ നിയോഗിക്കാനുള്ള അപേക്ഷയിൽ അനുകൂല കോടതി വിധി നേടി. ആദ്യത്തെ സ്ഥാപനത്തിൽ നിയമനമായിട്ടില്ല. എങ്കിലും രണ്ടമത്തേ തിൽ 01.06.2021 മുതൽ കെസ്‌കോൻ ജീവനക്കാർ നിയമിതരാണ്.
- ബഹുമാനപ്പെട്ട മുഖ്യമന്ത്രി പരാതി പരിഹാര സെല്ലിൽ സമർപ്പിച്ച പരാതികളിലെല്ലാം കെക്സ്കോൺ നടപടിയെടുത്തു പരിഹരിച്ചിട്ടുണ്ട്. നില വിൽ അപ്രകാരമുള്ള പരാതികൾ ഒന്നും നടപടിയെടുക്കാൻ അവശേഷി ക്കുന്നില്ല.
2020-21 വർഷം
- കോവിഡ്-19 മഹാമാരി നിർമാർജനം ചെയ്യുന്നതിനായി സിഎംഡിആർഎഫിന് കെക്സ്കോണിന്റെ സംഭാവനയായ 20 ലക്ഷം രൂപയുടെ ചെക്ക് 2020 ജൂൺ 01 ന് എംഡി യും ഡയറക്ടർ ബോർഡ് അംഗവും ചേർന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത് രണ്ടാം തവണയാണ് കെക്സ്കോൺ സംഭാവന നടത്തുന്നത്.
- കെക്സ്‌കോണിന്റെ പഴയ വെബ്‌സൈറ്റും ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും പ്രവർത്തനരഹിതമായി. 2018 മാർച്ച് മുതൽ ഇക്കാര്യം പിന്തുടർന്നു, അതിന്റെ ഫലമായി 2020 ഓഗസ്റ്റ് 17 മുതൽ ഒരു പുതിയ കെക്സ്കോൺ വെബ്സൈറ്റ് kexcon.inൽ പ്രവർത്തനക്ഷമമായി. ഈ സൈറ്റ് यह ईमेल पता spambots से संरक्षित किया जा रहा है. आप जावास्क्रिप्ट यह देखने के सक्षम होना चाहिए. ലേക്ക് മൈഗ്രേറ്റ് ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ്.ആയതി നാൽ ഇതിനായുള്ള രജിസ്‌ട്രേഷൻ ചെയ്യുകയും സ്റ്റേറ്റ് ഡാറ്റാ സെന്ററി ൽ (എസ്ഡിസി) സ്ഥലം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.താഴെപ്പറയുന്നവ കെക്സ്കോൺ വെബ്സൈറ്റ് വഴി ഇപ്പോൾ സാധ്യമാണ്.
എ) വിമുക്തഭടന്മാർക്കും ആശ്രിതർക്കും ജോലിക്കായി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം. ആയതിനായി കെക്സ്കോൺ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ല
ബി) തൊഴിലിനായി ഓൺലൈൻ വാർഷിക പുതുക്കൽ അപേക്ഷ സമർപ്പി ക്കാം
സി) പരസ്യങ്ങളുടെ പ്രസിദ്ധീകരണം ജോലി ഒഴിവുകൾ, വിമുക്തഭടന്മാരുടെ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകൽ എന്നിവയുടെ പരസ്യംപ്രസിദ്ധീകരിക്കാം
ഡി) കെക്സ്കോൺ നൽകുന്ന സേവനങ്ങൾക്കായി ഓൺലൈനായി ഇൻവോ
യ്സുകൾ സൃഷ്ടിക്കാം.
ഈ) വിമുക്തഭടന്മാർക്ക് ഓൺലൈനായി പേ സ്ലിപ് എടുക്കാം.
എഫ്) പുനരധിവാസത്തിനായുള്ള വാർഷിക റാങ്ക് ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു.
ജി) പുതിയ നയരൂപീകരണങ്ങളുണ്ടായാൽ അവയുടെ പ്രസിദ്ധീകരണം.
- 2019-20ൽ സർക്കാർ പദ്ധതി ഫണ്ടുകളിൽ നിന്ന് 50 ലക്ഷം രൂപ ആദ്യ ഗഡുവായി അനുവദിച്ചു കിട്ടിയതനുസരിച്ചു യൂണിഫോം ആൻഡ് ഗാർമെ ന്റ്സ് നിർമ്മാണ പദ്ധതിയുടെ രണ്ടാം ഘട്ടവും ഹൗസ് ഓഫ് സ്കിൽസ്-സോളാർ പാനൽ ഇൻസ്റ്റാളേഷൻ പ്രോജക്ടും 2020 ഒക്ടോബർ 05 ന് ആരംഭിച്ചു പുതിയ പദ്ധതിയായ കെക്സ്കോൺ നീതി മെഡിക്കൽസ്ന്റെ പ്രാരംഭ നടപടപടികളും ആരംഭിച്ചു.
- 2020-21 വർഷത്തിൽ പാലക്കാട്, തൃശൂർ ജില്ലകളിലെ ഡയറി ഡെവലപ്മെന്റ് സൊസൈറ്റികൾക്കായി 52 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ എട്ട് ഓൺ ഗ്രിഡ് സോളാർ പാനൽ ഇൻസ്റ്റാളേഷൻ പ്രോജക്ടുകൾ (ആകെ കപ്പാസിറ്റി 83 കെ ഡബ്ല്യു പി) നടപ്പാക്കി.
- 1459 വിമുക്തഭടന്മാർക്ക്/ആശ്രിതർക്ക് 2019-20 ലും 2020-2021 ൽ 962 പേർക്കും പുനരധിവാസം നൽകിയിട്ടുണ്ട്. അപ്രകാരം, 2017 മുതൽ പുനരധിവസിപ്പിച്ചവരുടെ ആകെ എണ്ണം 2421 ആയിട്ടുണ്ട്.
2021-22 വർഷം
- KESB ലിമിറ്റഡ് അവരുടെ REES പ്രോജക്ടിന് കീഴിൽ ചെറുകിട സോളാർ പാനൽ ഇൻസ്റ്റാളേഷൻ പ്രോജക്ടുകൾ നടപ്പിലാക്കാൻ ധാരണയിലെത്തി. അതുപോലെ, കെഎസ്‌ഇബിയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്നതിനായി രണ്ട് സോളാർ പാനൽ ഇൻസ്റ്റാളേഷൻ പ്രോജക്റ്റ് നിർദ്ദേശങ്ങൾ കെക്സ്കോൺ സമർപ്പിച്ചത് ഈ വർഷം നടപ്പിലാക്കും.
- കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് (KDMA) 30KWp സൗരോർജ്ജ ഉൽപാദന സംവിധാനം.
- ഇന്ത്യൻ വൈദ്യശാസ്ത്ര ആരോഗ്യഭവൻ 20KWp സൗരോർജ്ജ ഉൽപാദന സംവിധാനം.
- 5 മുതൽ 10 KWp വരെ ശേഷിയുള്ള 8 പുതിയ സോളാർ പദ്ധതികൾ ഡയറി വകുപ്പിനായി തൃശൂർ പാലക്കാട് ജില്ലകളിൽ ഇതുവരെ, നടപ്പിലാക്കി.
- സാമ്പത്തിക വർഷത്തിൽ പുതുതായി ആവിഷ്ക്കരിച്ച കെക്സ്കോൺ നീതി മെഡിക്കൽസ് പദ്ധതിയുടെ ആദ്യ യൂണിറ്റ്, 2021 ഓഗസ്റ് രണ്ടാം വാരത്തോടെ കണ്ണൂർ ജില്ലയിലെ തലശേരിയിൽ പ്രവർത്തിച്ചു തുടങ്ങും. മറ്റൊരു ശാഖ തിരുവനന്തപുരം ജില്ലയിൽ വരുന്ന 3-4 മാസത്തിനുള്ളിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നു.
- തിരുവനന്തപുരം കെക്സ്കോൺ ഓഫീസ് സമുച്ചയത്തിലെ യൂണിഫോം & വസ്ത്ര നിർമാണ പദ്ധതിയുടെ പ്രവർത്തനത്തിനായി അലൂമിനിയം ഫാബ്രി ക്കേഷൻ ഉപയോഗിച്ച് ഒരു പുതിയ ഹാൾ നിർമ്മിച്ചു.
- യൂണിഫോം & വസ്ത്രനിർമ്മാണ പദ്ധതിയുടെ ഉൽപാദന യൂണിറ്റുകൾ പുതുതായി നിർമ്മിച്ച പ്രോജക്ട് ഹാളിൽ ഇപ്പോൾ പ്രവർത്തിക്കുന്നു.
- കോർപറേഷന്റെ മറ്റ് ക്ഷേമ പ്രവർത്തനങ്ങൾ:
- 2019-20 അധ്യയന വർഷത്തിലെ 10 & 12 ബോർഡ് പരീക്ഷകളിൽ എല്ലാ വിഷ യങ്ങൾക്കും എ പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ 38 കുട്ടി കൾക്ക് 5000 രൂപ വീതം ക്യാഷ് അവാർഡുകൾ അവാർഡ് നൽകി.
- കെക്സ്കോൺ സ്പോൺസർ ചെയ്ത ജോലിയിൽ ആയിരിക്കുമ്പോൾ, കോവിഡ് മഹാമാരി കാരണം മരണപ്പെടുന്ന വിമുക്തഭടന്റെ കുടുംബാം ഗങ്ങൾക്ക് ഒരുലക്ഷം രൂപയും മറ്റേതെങ്കിലും കാരണത്താൽ മരണപ്പെടുന്ന വിമുക്തഭടന്റെ കുടുംബാംഗങ്ങൾക്ക് 20,000 രൂപയും സാമ്പത്തിക സഹായം കെക്സ്കോൺ നൽകുന്നു.